വനനിയമ ഭേദഗതി; ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വ്യവസ്ഥ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍

Update: 2025-01-02 07:08 GMT

തിരുവനന്തപുരം: വനനിയമ ഭേദഗതിയിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വ്യവസ്ഥയാണ് പിന്‍വലിക്കുക. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം ഏതെങ്കിലും വിധത്തില്‍ തടസപെടുത്തിയാല്‍ വാറന്റില്ലാതെഅറസ്റ്റ് ചെയ്യാമെന്നതാണ് വ്യവസ്ഥ.

വനം ഉദ്യോഗസ്ഥര്‍ക്ക് അന്യായമായ അധികാരം നല്‍കുന്നതിലൂടെ കര്‍ഷകരുടെയും ആദിവാസിസമൂഹത്തിന്റെയും മേല്‍ സര്‍ക്കാര്‍ കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. 100ലധികം പരാതികള്‍ ഇൗ വ്യവസ്ഥക്കെതിരേ ലഭിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍.

Tags: