വല്ലപ്പുഴയിൽ ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്നു വീണ സംഭവം; സംഘാടകർക്കെതിരേ കേസ്
പാലക്കാട്: വല്ലപ്പുഴയിൽ ഫുട്‌ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്നു വീണ സംഭവത്തിൽ സംഘാടകർക്കെതിരേ കേസെടുത്തു. പരിധിയിൽ കൂടുതൽ ആളുകളെ ഗാലറിയിൽ പ്രവേശിപ്പിച്ചതിനാണ് കേസ്. അപകടത്തിൽ അറുപത്തിരണ്ടോളം പേർക്ക് പരിക്കുണ്ട്. വല്ലപ്പുഴ ഓർഫനേജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫ്ലഡ്‌ലിറ്റ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിനിടെ പത്തരയോടെയായിരുന്നു സംഭവം.
മൽസരം കാണാൻ ഗാലറിയിരുന്നവർ ഗാലറി തകർന്ന് ആളുകൾ താഴേക്ക് വീഴുകയായിരുന്നു. ഫൈനൽ മത്സരത്തിനു പ്രതീക്ഷിച്ചതിലും ഏറെപ്പേർ എത്തിയതാണു ഗാലറി തകരാൻ കാരണം.