മലപ്പുറം അരീക്കോട് ഭക്ഷ്യവിഷബാധ; മൂന്നുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍
അരീക്കോട്: മലപ്പുറം അരീക്കോട് ഭക്ഷ്യവിഷബാധ. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കേരള മുസ് ലിം ജമാഅത്ത് നടത്തിയ പരിപാടിയില്‍ പങ്കെടുത്തവര്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.
സമീപത്തെ കടയില്‍ നിന്നും പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് കഴിക്കാന്‍ ചിക്കന്‍ സാന്‍വിച്ച് എത്തിച്ചിരുന്നു. ബാക്കി വന്ന സാന്‍വിച്ച് അടുത്തുള്ള മതവിദ്യാഭ്യാസ സ്ഥാപനത്തില്‍ നല്‍കി. ഇത് കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. നിലവില്‍ 35 പേരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ നിരീക്ഷണത്തിലാണ്. മൂന്നു പേരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.