റേഷന്‍ കടകളെ മിനി മാവേലി സ്റ്റോറുകളാക്കുന്ന പദ്ധതി പരിഗണനയിലെന്ന് ഭക്ഷ്യവകുപ്പ്

Update: 2025-09-12 05:36 GMT

തിരുവനന്തപുരം: റേഷന്‍ കടകളില്‍ മാവേലി സ്റ്റോറുകള്‍ തുടങ്ങുന്ന പദ്ധതി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പരിഗണനയില്‍. റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് പുറമേയാണ് സര്‍ക്കാരിന്റെ പുതിയ പദ്ധതി. ഓണക്കാലത്ത് സപ്ലൈകോയുടെ വിപണി ഇടപെടല്‍ വന്‍ വിജയമായതോടെയാണ് പദ്ധതി തുടങ്ങുന്നതെന്നാണ് റിപോര്‍ട്ടുകള്‍.

പദ്ധതി നടപ്പിലായാല്‍ അരി, പലവ്യഞ്ജനം ഉള്‍പ്പെടെയുള്ള എല്ലാം സാധനങ്ങളും കുറഞ്ഞ വിലയിലും സബ്‌സിഡി നിരക്കിലും റേഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. സാധനങ്ങള്‍ക്ക് വില കുതിച്ചുയരുമ്പോള്‍ ഇങ്ങനെയൊരു പദ്ധതി ആശ്വാസകരമാവും എന്നാണ് പ്രതീക്ഷ. സപ്ലൈകോ സബ്‌സിഡി സാധനങ്ങള്‍ നല്‍കുന്നതും റേഷന്‍ കാര്‍ഡുടമകള്‍ക്കാണ്.സാധനങ്ങള്‍ സപ്ലൈകോ എത്തിക്കും. മുന്‍കൂട്ടി പണം നല്‍കേണ്ട, വിറ്റശേഷം പണം നല്‍കിയാല്‍ മതി എന്നതാണ് രീതി.

Tags: