തെല്‍അവീവ്: ഇസ്രായേലിലെ എയ്‌ലാത്തില്‍ (ഉം അല്‍ റഷ്‌റാഷ്) മൊബൈല്‍ ഷെല്‍ട്ടറുകള്‍ സ്ഥാപിച്ച് യുഎസ് സൈന്യം. യെമനില്‍ നിന്ന് ഡ്രോണുകളും മിസൈലുകളും എത്തുന്ന പശ്ചാത്തലത്തില്‍ പ്രദേശത്തെ യുഎസ് സൈനികരെ സംരക്ഷിക്കാനാണ് നടപടി. 2.4 മീറ്റര്‍ ഉയരവും അഞ്ച് ചതുരശ്രമീറ്റര്‍ വിസ്തീര്‍ണവുമുള്ള ഷെല്‍ട്ടറുകളാണ് സ്ഥാപിച്ചത്. പ്രദേശത്ത് ആദ്യമായാണ് യുഎസ് ഇത്തരം ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുന്നത്.