സംഭലില്‍ ഫ്ളാഗ് മാര്‍ച്ച് നടത്തി പോലിസ്

Update: 2025-05-19 16:06 GMT

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹി മസ്ജിദിന് സമീപം ഫ് ളാഗ് മാര്‍ച്ച് നടത്തി പോലിസ്. മസ്ജിദില്‍ സര്‍വേ നടത്തണമെന്ന സിവില്‍ കോടതി വിധി അലഹബാദ് ഹൈക്കോടതി ശരിവച്ചതിനെ തുടര്‍ന്നാണ് എസ്പി ക്രിഷന്‍ കുമാര്‍ ബിഷ്‌ണോയുടെ നേതൃത്വത്തില്‍ പോലിസ് ഫ്ളാഗ് മാര്‍ച്ച് നടത്തിയത്.

ആരെങ്കിലും പ്രതിഷേധിക്കാന്‍ ശ്രമിച്ചാലോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടാലോ നടപടികള്‍ സ്വീകരിക്കുമെന്ന് എസ്പി പറഞ്ഞു. കോടതി വിധിയില്‍ എതിരഭിപ്രായമുള്ളവര്‍ അപ്പീല്‍ ഫയല്‍ ചെയ്യാനും എസ്പി ആവശ്യപ്പെട്ടു.