തൃശൂരില്‍ പതമഴ പെയ്തു

Update: 2025-03-22 15:50 GMT

തൃശൂര്‍: അമ്മാടം, കോടന്നൂര്‍ മേഖലകളില്‍ പതമഴ പെയ്തു. ചെറിയ ചാറ്റല്‍ മഴയ്‌ക്കൊപ്പമാണ് പത എത്തിയത്. ഇത് ഫോം റെയ്ന്‍ എന്ന പത മഴയാണെന്നാണ് അധികൃതര്‍ സ്ഥിരീകരിച്ചു. രണ്ടു സാഹചര്യങ്ങളിലാണ് ഇത്തരം മഴ പെയ്യുക എന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. പ്രത്യേക കാലാവസ്ഥയില്‍ മരത്തില്‍ തട്ടുന്ന മഴത്തുള്ളികള്‍ പത ജനിപ്പിക്കും. സമീപത്ത് ഫാക്ടറികള്‍ ഉണ്ടെങ്കിലും മഴ പെയ്യുമ്പോള്‍ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു.