ബോസ്റ്റണ്‍: വിമാനത്തിലെ ടോയ്‌ലറ്റില്‍ ക്യാമറ സ്ഥാപിച്ച ഫ്‌ളൈറ്റ് അറ്റന്‍ഡറെ 18.5 വര്‍ഷം തടവിന് ശിക്ഷിച്ചു. എസ്റ്റസ് കാര്‍ടര്‍ തോംപ്‌സണ്‍ എന്നയാളെയാണ് ബോസ്റ്റണ്‍ കോടതി ശിക്ഷിച്ചത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ഇയാളില്‍ നിന്നും കണ്ടെത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി. തന്റെ പ്രവൃത്തികള്‍ മോശവും തെറ്റുമായിരുന്നുവെന്ന് പ്രതി കോടതിയില്‍ സമ്മതിച്ചു. ജയിലില്‍ ഇയാള്‍ക്ക് ലൈംഗിക വൈകൃതങ്ങള്‍ക്കുള്ള ചികില്‍സ നല്‍കും.