
കൊല്ലം: കൊല്ലം കുണ്ടറയില്‍ മേശയുടെ ഗ്ലാസ് പൊട്ടി വീണു പരിക്കേറ്റ അഞ്ചു വയസ്സുകാരന് മരിച്ചു. കുമ്പളം സ്വദേശികളായ സുനീഷ്-ഗോപിക ദമ്പതികളുടെ മകന് എയ്ദനാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടം. കളിച്ചു കൊണ്ടിരിക്കെ ടീപോയുടെ ഗ്ലാസ് പൊട്ടി ദേഹത്തേക്ക് പതിക്കുകയായിരുന്നു. ചോരയില്‍ കുളിച്ചു കിടന്ന കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.