അഞ്ചുവയസുകാരനെ എസി കോച്ചിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Update: 2025-08-24 07:07 GMT

മുംബൈ: മഹാരാഷ്ട്രയിലെ ലോക്മാന്യ തിലക് ടെർമിനസിൽ കുശിനഗർ എക്സ്പ്രസിന്റെ എസി കോച്ചിലെ ശുചിമുറിയിൽ അഞ്ചുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയോടെയാണ് ശുചീകരണത്തിനായി എത്തിയ തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്.

ബി2 എസി കോച്ചിലെ ശുചിമുറിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് ആർപിഎഫ് , ജിആർപി സംഘങ്ങൾ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

ഓഗസ്റ്റ് 22ന് സൂറത്തിലെ അംറോളി പോലിസ് സ്റ്റേഷനിൽ കാണാതായെന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസിലെ കുട്ടിയാണിതെന്ന് ആർപിഎഫ് തിരിച്ചറിഞ്ഞു. കുട്ടിയുടെ ബന്ധുവിനെതിരെയായിരുന്നു കുടുംബം നൽകിയ പരാതി.

മൃതദേഹം കണ്ടെത്തിയതോടെ കുട്ടിയുടെ ചിത്രം കുടുംബത്തിന് അയച്ചുനൽകി തിരിച്ചറിഞ്ഞു. പ്രതിയായ ബന്ധുവിന്റെ മൊബൈൽ ഫോൺ പോലിസ് നിരീക്ഷിച്ചുവരികയാണ്. ബിഹാറിലെ സീവാൻ ജില്ലയിൽ നിന്നുള്ളവരാണ് മരിച്ച കുട്ടിയുടെ കുടുംബം. ഒളിവിൽ കഴിയുന്ന പ്രതിക്കായി വ്യാപകമായ തിരച്ചിലും അന്വേഷണവും തുടരുകയാണ്.

Tags: