അഞ്ചുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു; വീട്ടിലെ ഗ്രില്‍സില്‍ നിന്നാണ് ഷോക്കേറ്റത്
കണ്ണൂര്‍: മട്ടന്നൂര്‍ കോളാരി കുംഭംമൂലയില്‍ അഞ്ചുവയസ്സുകാരന്‍ ഷോക്കേറ്റു മരിച്ചു. കുംഭംമൂല അല്‍ മുബാറക് ഹൗസില്‍ സി മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടുവരാന്തയിലെ ഗ്രില്‍സില്‍ പിടിപ്പിച്ചിരുന്ന മിനിയേച്ചര്‍ ലൈറ്റില്‍നിന്നാണ് ഷോക്കേറ്റത്. ഇന്നലെ രാത്രി എട്ടോടെയാണ് അപകടം. ഉളിയില്‍ മജ്ലിസ് പ്രീ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. പിതാവ്: ഉസ്മാന്‍ മഅ്ദനി. മാതാവ്: ആയിഷ. സഹോദരങ്ങള്‍: മുസ്ഹിന, മുബഷീറ, മുബാറക്ക്, മുനവിറ, മുസ്ലിഹ്. മൃതദേഹം തലശ്ശേരി ഗവ. ആസ്പത്രിയില്‍. ഖബറടക്കം വെള്ളിയാഴ്ച.