ഗസ: ഗസയില്‍ പോഷകാഹാരക്കുറവുമൂലം അഞ്ചു ഫലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ പോഷകാഹാരക്കുറവു മൂലം മരിച്ചവരുടെ എണ്ണം 217 പേരായെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ 100 പേര്‍ കുട്ടികളാണ്.
Five more Palestinians have died from starvation in Gaza, due to Israel's restrictions on aid, bringing the total to 217 since the war began, including 100 children, according to the Palestinian Ministry of Health.
— Al Jazeera English (@AJEnglish) August 11, 2025
🔴 LIVE updates: https://t.co/sKajTiZDVR pic.twitter.com/pll8IZ1nNz
യുഎന്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത് പോലെ, ഗസയില്‍ ദാരിദ്ര്യവും ക്ഷാമവും ഇപ്പോഴും ഗൗരവമായി തുടരുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചകളില്‍ ആവശ്യമായ സഹായത്തില്‍ 14ശതമാനം മാത്രമാണ് ഗസയില്‍ എത്തിച്ചുകിട്ടിയത്. ഇത് സ്ഥിതി കൂടുതല്‍ വഷളാകുന്നതിന് കാരണമായിക്കൊണ്ടിരിക്കുകയാണ്. യുഎന്‍ ഉള്‍പ്പെടെയുള്ള ആഗോള സംഘടനകള്‍ ഇക്കാര്യം ശക്തമായി ആവര്‍ത്തിച്ചു പറയുകയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുള്ള മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും ഇസ്രായേല്‍ വംശഹത്യ തുടരുകയാണ്.
