ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; അഞ്ചു പേര്‍ക്ക് പരിക്ക്

Update: 2025-11-28 06:09 GMT

കാഞ്ഞിരപ്പള്ളി: കോട്ടയം കണ്ണിമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കണ്ണിമല കുത്തിറക്കത്തില്‍വച്ചായിരുന്നു അപകടം.

തമിഴ്‌നാട്ടില്‍നിന്നും ശബരിമലയിലേക്ക് സഞ്ചരിച്ചിരുന്ന ബസായിരുന്നു അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ബസ് റോഡിന്റെ വശത്തെ ക്രാഷ്ബാരിയറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. വാഹനം താഴ്ചയിലേക്ക് മറിയാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. പരിക്കേറ്റ തീര്‍ത്ഥാടകരെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിമലയിലെ ഇറക്കത്തിന് മുന്‍പായി പോലിസിന്റെ സേവനമുണ്ടെങ്കിലും വാഹനങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നില്ല എന്ന ആരോപണം ഉയരുന്നുണ്ട്.

Tags: