ഒഡീഷയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അഞ്ചുമരണം

Update: 2025-09-25 09:36 GMT

ഭുവനേശ്വര്‍: ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഇന്ന്‌ രാവിലെ പതിനൊന്നോടെ ദേശീയപാത 520ല്‍ കെ ബാലിംഗ് പോലിസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു അപകടം.

റൂര്‍ക്കേലയില്‍ നിന്ന് കൊയ്ഡയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ പണിനടക്കുന്നതിനാല്‍ തെറ്റായ വഴിയിലൂടെ വന്ന ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് സബ് ഇന്‍സ്പെക്ടര്‍ ബസുദേവ് ബെഹേര പറഞ്ഞു.

അപകടസ്ഥലത്ത് പോലിസും ഫയര്‍ഫോഴ്സും അടിയന്തര സേവന സംഘവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് പോലിസ് അറിയിച്ചു.

Tags: