ഹൈദരാബാദ്: ഹൈദരാബാദില്‍ ശോഭാ യാത്രക്കിടെ വൈദ്യുതാഘാതമേറ്റ് അഞ്ചുപേര്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരപരിക്ക്. കൃഷ്ണാഷ്ടമിയുടെ ഭാഗമായി സംഘടിപ്പിച്ച രഥയാത്രക്കിടെയാണ് സംഭവം. രഥം വൈദ്യുതിലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടം. കൃഷ്ണ (21), രുദ്ര വികാസ് (39), രാജേന്ദ്ര റെഡ്ഡി (45), ശ്രീകാന്ത് റെഡ്ഡി (35), സുരേഷ് യാദവ് (34) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ കേന്ദ്രന്ത്രി ജി കിഷന്‍ റെഡ്ഡിയുടെ ഗണ്‍മാന്‍ ശ്രീനിവാസും ഉള്‍പ്പെടുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒമ്പത് പേര്‍ ചേര്‍ന്ന് കൊണ്ടുപോകുകയായിരുന്ന രഥം വൈദ്യുതിലൈനില്‍ തട്ടിയതോടെ വൈദ്യുതാഘാതത്തിന്റെ ശക്തിയില്‍ രഥത്തിലുണ്ടായിരുന്നവര്‍ ദൂരേക്ക് തെറിച്ചുപോലുകയായിരുന്നു. ഇതി ഇതുകണ്ട് പരിഭ്രാന്തരായ ആളുകള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസാണ് ഷോക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.