ഉത്തരാഖണ്ഡില്‍ അഞ്ച് ദര്‍ഗകള്‍ കൂടി പൊളിച്ചു(വീഡിയോ)

Update: 2025-07-04 05:19 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കുന്ദേശ്വരിയില്‍ അഞ്ച് ദര്‍ഗകള്‍ കൂടി പൊളിച്ചു. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെന്ന് ആരോപിച്ചാണ് ബുള്‍ഡോസറുകള്‍ കൊണ്ടുവന്ന് ദര്‍ഗകള്‍ പൊളിച്ചത്.

ഉത്തരാഖണ്ഡിന്റെ സാംസ്‌കാരിക പൈതൃകത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമി പറഞ്ഞു. ദേവഭൂമിയുടെ വിശുദ്ധി സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ സംസ്ഥാനത്ത് 537 ദര്‍ഗകളാണ് പൊളിച്ചിരിക്കുന്നത്.