വൈക്കം ഉദയനാപുരത്ത് അഞ്ചര വയസ്സുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു

Update: 2025-10-01 09:08 GMT

കോട്ടയം: വൈക്കം ഉദയനാപുരത്ത് അഞ്ചര വയസ്സുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു. ബിഹാര്‍ സ്വദേശി അബ്ദുല്‍ഖാഫറിന്റെ മകന്‍ അസന്‍ രാജ ആണ് മരിച്ചത്. രാവിലെ പത്തരയോട് കൂടിയാണ് സംഭവം.

കൂട്ടുകാര്‍ക്കൊപ്പം വൈക്കം ഉദയനാപുരത്തെ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതാണ് കുട്ടി. എന്നാല്‍ ഇറങ്ങിയ ഉടനെ കാല്‍ തെന്നി വീണ കുട്ടി കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഇത് കണ്ട അസറിനെ രക്ഷിക്കാന്‍ ശ്രമിച്ച നാലര വയസ്സുകാരനും ചെറിയ രീതിയില്‍ പരിക്കു പറ്റി.

Tags: