കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു

മുക്കാട് കായലില്‍ നങ്കൂരമിട്ട് കിടന്ന രണ്ടു ബോട്ടുകള്‍ക്കാണ് തീപിടിച്ചത്

Update: 2025-11-21 08:46 GMT

കൊല്ലം: കൊല്ലം കാവനാട് മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു. മുക്കാട് കായലില്‍ നങ്കൂരമിട്ട് കിടന്ന രണ്ടു ബോട്ടുകള്‍ക്കാണ് തീപിടിച്ചത്. തീയണക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം നടത്തുകയാണ്. മത്സ്യ ബന്ധനത്തിനുശേഷം ഐസ് പ്ലാന്റിനു സമീപം നങ്കൂരമിട്ടിരുന്ന ബോട്ടുകളാണ് കത്തിയത്. പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന സിലിണ്ടറില്‍ നിന്നും തീ പടര്‍ന്നുവെന്നാണ് നിഗമനം.