അറസ്റ്റിലായ ശേഷം ആദ്യമായി മണ്ഡലത്തിൽ; പാലക്കാട്ട് സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ

Update: 2026-03-09 04:13 GMT

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും മണ്ഡലത്തിലേക്ക്. മൂന്നാം ബലാൽസംഗ കേസിൽ അറസ്റ്റിലായതിന് ശേഷം ഇതാദ്യമായാണ് രാഹുൽ തന്റെ മണ്ഡലമായ പാലക്കാട് സന്ദർശിക്കുന്നത്. രാഹുലിന്റെ നേതൃത്വത്തിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കാനായാണ് ഇന്ന് മണ്ഡലത്തിലെത്തുന്നത്. ജനുവരി 11 നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാൽസംഗ കേസിൽ രാഹുലിനെ അറസ്‌റ്റ് ചെയ്തത്.

ഈ കേസിനെത്തുടർന്ന് രാഷ്ട്രീയ രംഗത്തും നിയമവൃത്തങ്ങളിലും വലിയ ചർച്ചകൾ നടന്നിരുന്നു. അറസ്റ്റും തുടർന്നുണ്ടായ നിയമപോരാട്ടങ്ങളും കാരണം കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം മണ്ഡലത്തിൽ സജീവമായിരുന്നില്ല. ഇപ്പോൾ വീണ്ടും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനാണ് എംഎൽഎയുടെ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ മണ്ഡലത്തിലേക്ക് എത്തുന്നത്. കോൺഗ്രസിൽ നിന്നും പുറത്തായ രാഹുലിനു പകരക്കാരനായി മണ്ഡലത്തിൽ രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാർഥി ആയേക്കുമെന്നാണ് വിവരം.