തീ നിയന്ത്രണവിധേയം; ബേബി മെമ്മോറിയല്‍ ആശുപത്രി പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു

Update: 2025-11-29 06:29 GMT

കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയിലുണ്ടായ പിടിത്തം നിയന്ത്രണവിധേയം. ആശുപത്രിയിലെ സി ബ്ലോക്കിലെ ഒമ്പതാം നിലയില്‍ എസിയുടെ യന്ത്രഭാഗങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. ടെറസിന്റെ ഭാഗത്ത് എസിയുടെ ഭാഗങ്ങള്‍ വെച്ച സ്ഥലത്ത് നിന്നാണ് തീപടര്‍ന്നത്. നിയമ പ്രകാരമാണ് എസി ഭാഗങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീപിടിത്തത്തെതുടര്‍ന്ന് അഞ്ചു ഫയര്‍യൂണിറ്റുകള്‍ ആശുപത്രിയിലെത്തിയിരുന്നു. നിലവില്‍ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. രോഗികളെ മുഴുവനായും ആശുപത്രിയിലേക്ക് തിരിച്ചുകയറ്റിയിട്ടുണ്ട്. രോഗികള്‍ ഇല്ലാത്ത ഭാഗത്താണ് തീപടര്‍ന്നത്. തീപിടിച്ച കെട്ടിടത്തിന്റെ എട്ടാനിലയിലടക്കം രോഗികളുണ്ടായിരുന്നു. ജീവനക്കാര്‍ക്കൊപ്പം രോഗികള്‍ക്കൊപ്പമുണ്ടായിരുന്നവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. എത്രയും വേഗം രോഗികളെ മാറ്റിയതും തീ പെട്ടെന്ന് അണച്ചതും വലിയ അപകടം ഒഴിവാക്കി.

Tags: