കൊല്ലം: കൊല്ലം കുളത്തൂപുഴയില്‍ തീപിടിത്തം. കണ്ടന്‍ചിറ എസ്റ്റേറ്റിലാണ് തീപിടിത്തം. തീ ആളിപ്പടരുനന്തു കൊണ്ട് പ്രദേശത്തേക്ക് ഫയര്‍ഫോഴ്‌സിന് എത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇന്നലെ വലിയ തരത്തിലുള്ള തീപിടിത്തം പ്രദേശത്തുണ്ടായിരുന്നു. കൂടുതല്‍ ഭാഗങ്ങളിലേക്ക് തീ പടര്‍ന്നിട്ടുണ്ടോ എന്നു പരിശോധന നടത്തി വരിമ്പോഴാണ് വീണ്ടും തീപിടിക്കുന്നത്. കടുത്ത വേനലില്‍ ഇടക്കാടുകള്‍ക്ക് തീപിടിച്ചതാണ് അഗ്‌നിബാധയ്ക്ക് കരണമെന്നാണ് പ്രാഥമിക വിവരം
പുക ശ്വസിച്ചതിനെ തുടര്‍ന്ന് ഇന്നലെ തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് മൂന്ന് തോട്ടം തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.