കൊച്ചി: അമ്പലമുകളിലെ റിഫൈനറിയില്‍ തീപിടിത്തം. ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിലാണ് തീ പിടുത്തമുണ്ടായത്. കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈനില്‍നിന്ന് തീ പടര്‍ന്നെന്നാണ് വിവരം. പ്രദേശമാകെ പുക പടര്‍ന്നിട്ടുണ്ട്. അയ്യങ്കുഴി ഭാഗത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. വലിയ പൊട്ടിത്തെറി കേട്ടതായി നാട്ടുകാര്‍ പറയുന്നു. അയ്യങ്കുഴിയില്‍ പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി.