മരം മുറിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചു
കോട്ടയം: വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചു. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് ഓഫീസിലെ ഹോം ഗാര്‍ഡായ മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേല്‍ കെ എസ് സുരേഷ് ആണ് മരിച്ചത്. ഇന്നുരാവിലെ 11 മണിയോടെ മുണ്ടക്കയം അസമ്പനിയിലായിരുന്നു സംഭവം. വൈദ്യുതി ലൈനിലിലേയ്ക്ക് ചാഞ്ഞ് കിടന്ന മരം മുറിച്ച് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്.വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സുരേഷിന്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. വാരിയെല്ലുകള്‍ തകര്‍ന്നതാണ് മരണം സംഭവിച്ചിരിക്കുന്നത് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.