തെക്കന്‍ ഇസ്രായേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; മൈക്രോസോഫ്റ്റ് ഓഫിസും തകര്‍ന്നു(വീഡിയോ)

Update: 2025-06-20 05:12 GMT

തെല്‍അവീവ്: തെക്കന്‍ ഇസ്രായേലിലെ ബീര്‍ഷെവയില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. യുഎസ് കമ്പനിയായ മൈക്രോസോഫ്റ്റ് അടക്കം പ്രവര്‍ത്തിക്കുന്ന ടെക് പാര്‍ക്കിലാണ് ആക്രമണം നടന്നത്. ഒരു മിസൈലാണ് വന്നതെങ്കിലും പാര്‍ക്കിന് സമീപപ്രദേശങ്ങളിലും വലിയ നാശമുണ്ടായിട്ടുണ്ട്.

ഇന്നലെ പ്രദേശത്തെ രണ്ടു സൈനിക കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിച്ചിരുന്നു. സ്‌ഫോടനത്തിന്റെ ബ്ലാസ്റ്റ് വേവില്‍ സോറോക്ക മെഡിക്കല്‍ സെന്ററും തകര്‍ന്നു. ഗസയെ ആക്രമിക്കാന്‍ ഇസ്രായേല്‍ സൈന്യത്തിന് വേണ്ട ക്ലൗഡ് കംപ്യൂട്ടിങ്, കമ്മ്യൂണിക്കേഷന്‍, എഐ സേവനങ്ങള്‍ നല്‍കുന്നത് മൈക്രോസോഫ്റ്റാണ്.


''ഇസ്രായേല്‍ സൈന്യവുമായുള്ള സഹകരിക്കുകയും ആക്രമണങ്ങളെ പിന്തുണയക്കുകയും ചെയ്യുന്ന സംവിധാനത്തിന്റെ ഭാഗമായ മൈക്രോസോഫ്റ്റ് വെറുമൊരു സിവിലിയന്‍ സ്ഥാപനമല്ല. ഇസ്രായേലിന്റെ ഇന്റലിജന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളുടെ വസതികളും തകര്‍ത്തിട്ടുണ്ട്.''-ഇറാന്റെ ഐആര്‍ജിസി അറിയിച്ചു.