കോഴിക്കോട്ട് മൂന്ന് കടകളില്‍ തീപിടിത്തം

തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

Update: 2026-01-09 16:55 GMT

കോഴിക്കോട്: പന്നിയങ്കരയില്‍ കടകള്‍ക്ക് തീപിടിച്ചു. മേല്‍പ്പാലത്തിനു താഴെയുള്ള മൂന്ന് കടമുറികളിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് കടമുറികളും പൂര്‍ണമായും കത്തി. നാല് യൂണിറ്റ് അഗ്‌നിരക്ഷാസേനയും പോലിസും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം നടത്തുന്നു. രാത്രി എട്ടരയോടെയാണ് അപകടം. പ്ലൈവുഡിന്റേയും ഗ്ലാസിന്റേയും പണി നടക്കുന്ന മുറി, ടെയ്ലറിങ് ഷോപ്പ്, ബൈക്ക് വര്‍ക്ക്ഷോപ്പ് എന്നീ മൂന്ന് കടകളാണ് പൂര്‍ണമായും കത്തിയത്. തീപിടിത്തിനിടയാക്കിയ കാരണം വ്യക്തമല്ല. തൊട്ടുപിറകിലായി ഒട്ടേറെ വീടുകളുണ്ട്.