കോഴിക്കോട് കൊടുവള്ളിയില്‍ തീപിടിത്തം

Update: 2026-01-05 07:01 GMT

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ തീപിടിത്തം. അല്‍ റൈദാന്‍ എന്ന കുഴിമന്തി കടയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. അഗ്നി ശമന സേന എത്തിയപ്പോഴേക്കും കട പൂര്‍ണമായും കത്തി നശിച്ചു. രണ്ടു ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ആളപായമൊന്നുമില്ലെന്നാണ് റിപോര്‍ട്ടുകള്‍.

Tags: