ജപ്പാനില്‍ തീപിടിത്തം; നൂറിലധികം വീടുകള്‍ കത്തനശിച്ചു

Update: 2025-11-19 05:29 GMT

ടോക്കിയോ: വടക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ തീപിടിത്തം. ശക്തമായ കാറ്റ് വീശിയതിനെ തുടര്‍ന്ന് തീ വന്‍തോതില്‍ പടരുകയായിരുന്നു. അപകടത്തില്‍ നൂറിലധികം വീടുകള്‍ കത്തിനശിച്ചു. ഇന്ന് രാവിലെയാണ് തീ നിയന്ത്രണാതീതമായി പടരാന്‍ തുടങ്ങിയത്. അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവസ്ഥലത്തുനിന്ന് ഏകദേശം 200ഓളം പേരെ അടിയന്തരമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. തീപിടിത്തത്തില്‍ 70കാരനെ കാണാതായി.

ഇന്നലെ വൈകുന്നേരം തെക്കന്‍ ദ്വീപായ ക്യൂഷുവിലെ ഒയിറ്റ നഗരത്തിലെ മല്‍സ്യബന്ധന തുറമുഖത്തിന് സമീപമാണ് തിപിടിത്തമുണ്ടായത്. ശക്തമായ കാറ്റില്‍ തീ വനമേഖലയിലേക്ക് പടരുകയായിരുന്നു.

Tags: