തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ തീപിടിത്തം

Update: 2026-04-14 07:30 GMT

ആലപ്പുഴ: തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് മുകള്‍ ഭാഗത്തുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയില്‍ നിന്നുമാണ് തീ പടര്‍ന്നത്. ഇന്ന് രാവിലെ 10.15 ഓടെയാണ് സംഭവം.

തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഡയാലിസിസ് യൂണിറ്റിലുണ്ടായിരുന്ന രോഗികളെയും മറ്റും സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞതിനാല്‍ ആളപായമുണ്ടായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് സംശയം. നിലവില്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Tags: