മുംബൈ: നവി മുംബൈയിലെ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് സ്റ്റോറില്‍ തീപിടിത്തം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. വാഷി സെക്ടര്‍ 19 ബിയിലെ ഗുഡ് വില്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു വാണിജ്യ യൂണിറ്റുകളിലേക്കാണ് തീ പടര്‍ന്നത്.
വാഷി, നെരൂള്‍ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പ്രദേശത്ത് നാലു ഫയര്‍ എഞ്ചിനുകള്‍ വിന്യസിച്ച് തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിരക്ഷാ സേന അറിയിച്ചു. തീ പൂര്‍ണമായും അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതുവരെ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.