വര്‍ക്കല ക്ലിഫിന് സമീപമുള്ള റിസോര്‍ട്ടില്‍ തീപിടുത്തം

Update: 2025-12-10 10:30 GMT

തിരുവനന്തപുരം: വര്‍ക്കല ക്ലിഫിന് സമീപമുള്ള റിസോര്‍ട്ടില്‍ തീപിടുത്തം. റിസോര്‍ട്ടിലെ മൂന്ന് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ ബ്രീട്ടീഷ് പൗരന് പൊള്ളലേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് റിസോര്‍ട്ടില്‍ തീപിടുത്തമുണ്ടായത്.

ജീവനക്കാര്‍ ചവര്‍ കത്തിക്കുന്നതിനിടെ കൂനയില്‍ നിന്ന് തീ പടരുകയായിരുന്നു. റിസോര്‍ട്ടില്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട താമസക്കാരനായ ഇംഗ്ലണ്ട് സ്വദേശി ഓടിരക്ഷപ്പെടുന്നതിനിടയിലാണ് പൊള്ളലേറ്റത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

Tags: