ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഔലി റോഡിലുള്ള സൈനിക ക്യാംപില്‍ തീപിടിത്തം. സൈനികര്‍ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളും സാമഗ്രികളും സൂക്ഷിച്ചിരുന്ന സ്‌റ്റോറിലാണ് തീപിടിച്ചത്. സംഭവത്തില്‍ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജ്യോതിര്‍മഠ് പോലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ഡി എസ് റാവത്ത് അറിയിച്ചു. സൈനികരുടെ സഹായത്തോടെ അഗ്നിശമന സേന നടത്തിയ രണ്ടു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ക്യാംപിന്റെ മറ്റു ഭാഗങ്ങളിലേക്കും സമീപ പ്രദേശങ്ങളിലേക്കും തീ പടരുന്നത് ഫലപ്രദമായി തടയാനായതായി അധികൃതര്‍ അറിയിച്ചു.
തീ പടര്‍ന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ സൈനിക വിഭാഗവും പോലിസും അന്വേഷണം ആരംഭിച്ചു.