തിരുവനന്തപുരത്ത് പടക്ക നിര്‍മാണശാലയില്‍ തീപിടിത്തം; മൂന്നുപേര്‍ക്ക് പരിക്ക്

Update: 2025-11-11 07:50 GMT

തിരുവനന്തപുരം: പാലോട് പ്രദേശത്തെ പടക്ക നിര്‍മാണ ശാലയില്‍ തീപിടിത്തം. നന്ദിയോട് പേരയം താളിക്കുന്നിലെ ആന്‍ ഫയര്‍ വര്‍ക്‌സ് പടക്കശാലയില്‍ രാവിലെ 9.30ഓടെയായിരുന്നു അപകടം.

പടക്കം കെട്ടുന്നതിനിടെ പെട്ടെന്ന് പൊട്ടിത്തെറിച്ചതോടെയാണ് തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ നിര്‍മാണശാലയിലെ തൊഴിലാളികളായ ഷീബ, അജിത, മഞ്ജു എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഷീബയുടെ നില ഗുരുതരമാണ്. പരിക്കേറ്റ മൂന്നു പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags: