ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ തീപിടിത്തം. തീപിടിത്തത്തില്‍ ആളപായമില്ല. വിമാനക്കമ്പനികളുടെ ഓഫീസിനു സമീപം രേഖകള്‍ സൂക്ഷിച്ച സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെയാണ് തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ തീ അണച്ചത് കൊണ്ട് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. വിമാന സര്‍വീസുകളെ തീപിടിത്തം ബാധിച്ചില്ല. ഉച്ചയ്ക്ക് 2.35നു ഷെഡ്യൂള്‍ ചെയ്തത് പ്രകാരം കൃത്യസമയത്തുതന്നെ അടുത്ത വിമാനം സര്‍വീസ് നടത്തി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.