ബിഹാറില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന് തീപ്പിടിച്ചു;അന്വേഷണത്തിന് ഉത്തരവിട്ട് റെയില്‍വെ

Update: 2022-02-19 06:34 GMT

പട്‌ന: ബിഹാറിലെ മധുബനിയില്‍ ട്രെയിനിന് തീപിടിച്ചു. മധുബനി റെയല്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചുകള്‍ക്കാണ് തീ പിടിച്ചത്.യാത്ര അവസാനിപ്പിച്ച ശേഷം സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന സമയത്താണ് സംഭവം. അതിനാല്‍ തന്നെ വലിയൊരു ദുരന്തമാണ് ഒഴിവായത്.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

സ്വതന്ത്ര സേനാനി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെ കോച്ചിലാണ് തീ പടര്‍ന്നുപിടിച്ചത്.ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ നിയന്ത്രണവിധേയമാക്കാനായെന്നാണ് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചിരിക്കുന്നത്.യാത്രക്കാര്‍ക്ക് യാതൊരുവിധ അത്യാഹിതങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് റെയില്‍വേ അറിയിച്ചു.കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags:    

Similar News