ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പരീക്ഷ, വിവിധ അധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം എന്നിവയുടെ തിയ്യതി പ്രഖ്യാപിച്ചു

Update: 2025-11-30 09:45 GMT

തിരുവനന്തപുരം: അഗ്‌നിരക്ഷാസേനയില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ (ട്രെയിനി) (472/2024, 491/2024എസ്എസ്സിസി) തസ്തികയിലേക്ക് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഡിസംബര്‍ 2, 3, 4, 5 തീയതികളില്‍ രാവിലെ 5.30 മുതല്‍ നടക്കും. കൊല്ലം ജില്ലയിലെ എസ്എന്‍ കോളജ് ഗ്രൗണ്ടിലും കൊട്ടിയം എംഎംഎന്‍എസ്എസ് കോളജ് ഗ്രൗണ്ടിലുമാണ് പരീക്ഷ സൗകര്യം ഒരുക്കിയിരിക്കുന്നത്. നിശ്ചിത സമയത്തേക്കാള്‍ വൈകി എത്തുന്നവരെ പരീക്ഷയില്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കാസര്‍കോട് ജില്ലയില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഫിസിക്കല്‍ സയന്‍സ്) (കന്നഡ മീഡിയം) (ധീവര) (69/2025), ഹൈസ്‌കൂള്‍ ടീച്ചര്‍ (കണക്ക്) (കന്നഡ മാധ്യമം) (മുസ്ലീം) (659/2024), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (പട്ടികജാതി) (74/2025) തസ്തികകളിലേക്ക് ഡിസംബര്‍ 3നു അഭിമുഖം നടത്തും. ഹൈസ്‌കൂള്‍ ടീച്ചര്‍ (സംസ്‌കൃതം) (474/2024) തസ്തികയ്ക്ക് ഡിസംബര്‍ 4നും തയ്യല്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍) (എല്‍സി/എഐ) (224/2024) തസ്തികയ്ക്ക് ഡിസംബര്‍ 5നുമായി കാസര്‍കോട് ജില്ലാ ഓഫീസിലാണ് അഭിമുഖം.

തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (പട്ടികജാതി) (74/2025) തസ്തികയ്ക്ക് ഡിസംബര്‍ 3നു അഭിമുഖം നടക്കും. മ്യൂസിക് ടീച്ചര്‍ (ഹൈസ്‌കൂള്‍) (മുസ്‌ലിം) (801/2024), പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (എല്‍സി/എഐ, ഈഴവ/തിയ്യ/ബില്ലവ) (809/2024, 811/2024) തസ്തികകളിലേക്ക് ഡിസംബര്‍ 4നാണ് ആസ്ഥാന ഓഫീസില്‍ അഭിമുഖം. മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സൈക്യാട്രി (716/2024) തസ്തികയ്ക്ക് ഡിസംബര്‍ 3, 4, 5 തീയതികളില്‍ അഭിമുഖം സംഘടിപ്പിച്ചിട്ടുണ്ട്. ഫോണ്‍: 0471 2546438.

കേരള സ്‌റ്റേറ്റ് ബിവറേജസ് (മാനുഫാക്ചറിങ് ആന്‍ഡ് മാര്‍ക്കറ്റിങ്) കോര്‍പറേഷന്‍ ലിമിറ്റഡില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ കം ഓപ്പറേറ്റര്‍ (130/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും പ്രമാണപരിശോധന പൂര്‍ത്തിയാക്കാത്തവര്‍ക്കായി ഡിസംബര്‍ 4ന് ആസ്ഥാന ഓഫീസില്‍ സാക്ഷ്യപത്രപരിശോധന നടത്തും.

തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസവകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (മലയാളം മീഡിയം) (602/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്ളവര്‍ക്ക് ഡിസംബര്‍ 5നാണ് ആസ്ഥാന ഓഫീസില്‍ പ്രമാണപരിശോധന നടത്തുന്നത്.



Tags: