ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പരീക്ഷ: പിഎസ്‌സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം
തിരുവനന്തപുരം: ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസിലെ വുമണ്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 215/2025) തസ്തികയ്ക്കായി ഡിസംബര്‍ 6ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഒഎംആര്‍ പരീക്ഷയുടെ ചില കേന്ദ്രങ്ങളില്‍ മാറ്റം വരുത്തിയതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) അറിയിച്ചു. ഉച്ചയ്ക്ക് 1.30 മുതല്‍ 3.20 വരെയാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്ന് പുതുതായി ലഭ്യമാക്കുന്ന അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഹാജരാകണമെന്ന് പിഎസ്‌സി നിര്‍ദേശിച്ചു.
കൊയിലാണ്ടി ഗവ. മാപ്പിള വിഎച്ച്എസ്എസ്സില്‍ പരീക്ഷ എഴുതേണ്ടതായി അറിയിപ്പുണ്ടായിരുന്ന 1091300 മപതല്‍ 1091599 വരെ രജിസ്റ്റര്‍ നമ്പറുള്ള ഉദ്യോഗാര്‍ഥികള്‍ ഇനി കോഴിക്കോട് ജിഎച്ച്എസ്എസ് പന്തലായനി, കൊയിലാണ്ടി കേന്ദ്രത്തിലായിരിക്കും പരീക്ഷയെഴുതുക. അതേസമയം, കോഴിക്കോട് ജിവിഎച്ച്എസ്എസ് ബാലുശ്ശേരി കേന്ദ്രത്തിലേക്ക് അനുവദിച്ചിരുന്ന 1092400 മുതല്‍ 1092599 വരെ രജിസ്റ്റര്‍ നമ്പറുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ശ്രീ ഗോകുലം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, ബാലുശ്ശേരിയില്‍ പുതിയ കേന്ദ്രമായി പിഎസ്‌സി അനുവദിച്ചിട്ടുണ്ട്.