മുംബൈ: പ്രവാചക നിന്ദ നടത്തിയ യുവതിക്കെതിരേ പോലിസ് കേസെടുത്തു. പൂനെയിലെ വിദ്യാര്‍ഥിനിയായ ശര്‍മിഷ്ഠ എന്ന യുവതിക്കെതിരെയാണ് കേസ്. വിവിധ സമുദായങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമിച്ചു, ബോധപൂര്‍വം മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മേയ് പതിനാലിനാണ് സിംബയോസിസ് കോളജിലെ വിദ്യാര്‍ഥിയായ ശര്‍മിഷ്ഠ എക്‌സ് അക്കൗണ്ടില്‍ വിദ്വേഷ പോസ്റ്റിട്ടത്. പോസ്റ്റ് ചര്‍ച്ചയായതോടെ ഡിലീറ്റ് ചെയ്ത് മാപ്പ് ചോദിക്കുകയും ചെയ്തു.