കര്‍ണാടക ചീഫ് സെക്രട്ടറിക്കെതിരെ അശ്ലീല പരാമര്‍ശം; ബിജെപി എംഎല്‍എക്കെതിരേ കേസ്

Update: 2025-07-03 14:48 GMT

ബംഗളുരു: കര്‍ണാടക ചീഫ്‌സെക്രട്ടറി ശാലിനി രജ്‌നീഷിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എക്കെതിരേ കേസെടുത്തു. സ്ഥിരമായി വര്‍ഗീയ പരാമര്‍ശങ്ങളും മറ്റും നടത്തുന്ന സി എന്‍ രവികുമാറിനെതിരെയാണ് പുതിയ കേസ്.


ചീഫ് സെക്രട്ടറി രാത്രി മുഴുവന്‍ സര്‍ക്കാരിനും പകല്‍ മുഖ്യമന്ത്രിക്കുമായി പ്രവര്‍ത്തിക്കുകയാണെന്നാണ് രവികുമാര്‍ പറഞ്ഞത്. ഇത് കണ്ട ഒരാളാണ് പോലിസില്‍ പരാതി നല്‍കിയത്. കല്‍ബുര്‍ഗി ഡെപ്യൂട്ടി കമ്മീഷണര്‍ പാകിസ്താന്‍കാരിയാണെന്ന് പറഞ്ഞതിന് നേരത്തെ ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു.