റീല്‍സ് ചിത്രീകരണം; അബദ്ധത്തില്‍ കയര്‍ കഴുത്തി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

Update: 2026-02-07 07:40 GMT

ലഖ്‌നോ: റീല്‍സ് ചിത്രീകരണത്തിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കയര്‍ കുടുങ്ങി 27കാരി മരിച്ചു. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. ആത്മഹത്യ ചെയ്യുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടെയാണ് യുവതി കഴുത്തിലിട്ട ഷോള്‍ കുരുങ്ങിയത്.

മോഹിനി തന്റെ കാമറ ഓണാക്കി വച്ച് സ്റ്റൂളില്‍ കയറി നിന്ന് ആദ്യം കഴുത്തില്‍ കയറിടുകയായിരുന്നു. തുടര്‍ന്ന് അബദ്ധത്തില്‍ താഴെ വച്ച സ്റ്റൂള്‍ കാല്‍ തട്ടി തെന്നിമാറി. ഇതോടെ, കയര്‍ കഴുത്തില്‍ മുറുകി ജീവന്‍ പോകുകയായിരുന്നു.

സംഭവം നടക്കുന്നതിനിടെ യുവതിയുടെ നാലു വയസ്സായ കുട്ടി അകത്തേക്കു വരികയും തൂങ്ങി നില്‍ക്കുന്ന മാതാവിനെ കണ്ട് നിലവിളിക്കുകയും ചെയ്തതോടെയാണ് ബന്ധുക്കളും നാട്ടുകാരും വിവരമറിയുന്നത്. ആളുകള്‍ ഓടിയെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags: