രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പോലിസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കി

Update: 2025-08-21 10:52 GMT

എറണാകുളം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പോലിസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കി. ഗര്‍ഭഛിദ്രം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയതിലാണ് പരാതി. അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് പരാതി നല്‍കിയത്.ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതാണെന്ന ചൂണ്ടിക്കാട്ടിയാണ് പരാതി. യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോ ഉള്‍പ്പടെ പരാതിയില്‍ ഉണ്ട്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നും വിമര്‍ശനമുയരുന്നുണ്ട്. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.മുകേഷ് എംഎല്‍എക്കെതിരെയും ശബ്ദസംഭാഷണം പുറത്തുവന്ന എ കെ ശശിക്കെതിരെയും ഉന്നയിക്കാത്ത തരത്തിലാണ് തനിക്കെതിരേ ആരോപണങ്ങള്‍ ഉനന്നയിക്കുന്നവരുടെ വ്യഗ്രത. തനിക്കെതിരേ പോലിസ് സറ്റേഷനില്‍ പരാതി ലഭിച്ചിട്ടില്ലല്ലോ, പിന്നെ എന്തിനാണ് ഇങ്ങനെ വ്യഗ്രതപ്പെടുന്നതെന്നും രാഹുല്‍ ചോദിച്ചു.

അതേസമയം, പരാതി ഉന്നയിച്ച യുവതി തന്റെ സുഹൃത്താണെന്നും തന്നെ കുറിച്ചാണ് അവര്‍ പറഞ്ഞതെന്ന് വിശ്വസിക്കുന്നില്ലെന്നും ഇപ്പോഴും അവര്‍ തന്റെ സുഹൃത്തു തന്നെയാണെന്നും രാഹുല്‍ പറഞ്ഞു.

Tags: