വാഹനങ്ങള്‍ തമ്മില്‍ ഉരസി; നടുറോഡില്‍ ഏറ്റുമുട്ടി വിവാഹസംഘങ്ങള്‍

Update: 2025-04-20 14:05 GMT

കോഴിക്കോട്: ജാതിയേരിയില്‍ വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് വിവാഹസംഘങ്ങള്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരു വയസുള്ള കുട്ടിക്കും അച്ചനും അമ്മയ്ക്കും പരിക്കേറ്റു. രണ്ടു വാഹനങ്ങളുടെ ചില്ല് അടിച്ചുതകര്‍ത്തു. കല്ലുമ്മല്‍-പുലിയാവ് റോഡില്‍ വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. പുലിയാവില്‍, കല്ലുമ്മല്‍ എന്നിവിടങ്ങളില്‍ നടന്ന കല്യാണങ്ങള്‍ക്കു ശേഷം റോഡില്‍ ഇരുദിശയില്‍ വന്ന വാഹനങ്ങള്‍ തമ്മില്‍ ഉരസുകയായിരുന്നു. സംഘര്‍ഷത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കുറുവയില്‍ അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവങ്ങളില്‍ ആരും ഇതുവരെ പോലിസില്‍ പരാതി നല്‍കിയിട്ടില്ല.