മണ്ണാര്‍ക്കാട്: നിപ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ട യുവാവും പോലിസും തമ്മില്‍ സംഘര്‍ഷം. യുവാവിനെ പോലിസ് അസഭ്യം പറഞ്ഞതാണ് കൈയ്യാങ്കളിയില്‍ കാര്യങ്ങള്‍ എത്താന്‍ കാരണമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. പോലിസ് യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു.
നിപ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും പുറത്തുപോകുന്നതിനായി ഇരു ചക്രവാഹനത്തിലെത്തിയ യുവാവ് തങ്ങളോട് തട്ടിക്കയറുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. പോലിസ് ഉദ്യോഗസ്ഥന്‍ യുവാവിന്റെ ചെവിയിലെന്തോ പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് സഭ്യമായിരുന്നുവെന്നാണ് യുവാവിന്റെ ആരോപണം. ഇതിന് പിന്നാലെ ഇരുവരുടെയും വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.