കണ്ണൂര്‍: രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ട മര്‍ദിത ജന വിഭാഗത്തിന്റെ മോചനത്തതിനായി പൗര സമൂഹം ഒരുമിച്ചു പോരാടണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. അവരുടെ രാഷ്ട്രീയ ശാക്തീകരണം പ്രധാനമാണെന്നും അത്തരത്തിലുള്ള രാഷ്ട്രീയ മുന്നേറ്റങ്ങളുടെ മുന്നില്‍ പാര്‍ട്ടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി മൂന്ന് മേഖലകളിലായി സംഘടിപ്പിപ്പിക്കുന്ന ഇലക്ഷന്‍ കോണ്‍ക്ലെവ് കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം വിഷയങ്ങള്‍ അഡ്രസ് ചെയ്യുന്നതില്‍ പരാജയമാണെന്നും ബദല്‍ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയാണ് പരിഹാരമെന്നും ഫൈസി അഭിപ്രായപ്പെട്ടു.
വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പഞ്ചായത്ത് തലം മുതല്‍ ഉള്ള നേതാക്കള്‍ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ, ദേശീയ നേതാക്കളായ എന്‍ കെ റഷീദ് ഉമരി, സഹീര്‍ അബ്ബാസ് സഅദി, സംസ്ഥാന നേതാക്കളായ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, മഞ്ജുഷ മാവിലാടം, എ സി ജലാലുദ്ദീന്‍, നാസര്‍ ടി വയനാട്, ജില്ലാ പ്രസിഡന്റുമാരായ മുസ്തഫ കൊമ്മേരി, യൂസുഫ് വയനാട്, ബഷീര്‍ കണ്ണാടിപ്പറമ്പ്, സവാദ് കാസര്‍ഗോഡ് തുടങ്ങിയവര്‍ സംബന്ധിച്ചു.
