ബംഗ്ലാദേശിൽ പടർന്നു പിടിച്ച് അഞ്ചാം പനി

Update: 2026-04-07 10:09 GMT

ബംഗ്ലാദേശ്: ബംഗ്ലാദേശിൽ പടർന്നു പിടിച്ച് അഞ്ചാം പനി. ഏറ്റവും ഒടുവിൽ പുറത്തുവന്ന കണക്കനുസരിച്ച് 98 കുട്ടികൾ ഉൾപ്പെടെ 100 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയിലും ആശങ്ക ഉയർന്നിരിക്കുകയാണ്.

കഴിഞ്ഞ മൂന്നാഴ്‌ചയ്‌ക്കിടെ ആയിരക്കണക്കിന് രോഗികൾ അഞ്ചാംപനി ബാധിച്ച് ബംഗ്ലാദേശിൽ ചികിത്സ തേടി. സാഹചര്യം ഗുരുതരമായതോടെ ഞായറാഴ്‌ച മുതൽ അടിയന്തര വാക്‌സിനേഷൻ കാമ്പയിനും ആരംഭിച്ചു.

Tags: