സ്വകാര്യത ലംഘനം; ഗൂഗിളിന് 425 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി
ഫീച്ചര്‍ ട്രാക്കിംഗ് ആപ്പ് വിവാദം; അമേരിക്കന്‍ ജൂറിയുടെ വിധി
സാന്‍ ഫ്രാന്‍സിസ്‌കോ: ടെക്ജൈന്റ് ഗൂഗിളിന്റെ ഫീച്ചര്‍ ട്രാക്കിംഗ് ആപ്പ് ഉപയോഗം വഴി കോടിക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചുവെന്ന കേസില്‍ 425 മില്യണ്‍ ഡോളര്‍ പിഴ ചുമത്താനാണ് യുഎസ് ജൂറിയുടെ ഉത്തരവ്. ഉപയോക്താക്കള്‍ അപ്പിലെ സ്വകാര്യത ക്രമീകരണങ്ങള്‍ മാറ്റിയിട്ടും ഡാറ്റ ശേഖരണം തുടരുകയും മൂന്നാം കക്ഷി ആപ്പുകള്‍ വഴി വിവരങ്ങള്‍ കൈവശം വയ്ക്കുകയും ചെയ്തുവെന്ന പരാതിയിലാണ് വിധി.
2020 ജൂലൈയില്‍ ഫയല്‍ ചെയ്ത കേസില്‍ ഏകദേശം 98 ദശലക്ഷം ഗൂഗിള്‍ ഉപയോക്താക്കളാണ് അവകാശവാദവുമായി കോടതിയെ സമീപിച്ചത്. ഫീച്ചര്‍ ട്രാക്കിംഗ് ആപ്പ് ഉപയോഗിച്ചിട്ടുണ്ടായ സ്വകാര്യതാ ലംഘനമാണ് മുഖ്യ ആക്ഷേപം. വിചാരണക്കിടെ, ശേഖരിച്ച ഡാറ്റ വ്യക്തിപരമല്ലാത്തത്, സുരക്ഷിതമായി എന്‍ക്രിപ്റ്റ് ചെയ്തതും വേര്‍തിരിച്ചതുമായ സ്ഥലങ്ങളില്‍ സൂക്ഷിച്ചതുമാണ് എന്നാണ് ഗൂഗിളിന്റെ വാദം. ഗൂഗിള്‍ അതിന്റെ ഉല്‍പ്പന്നങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള തീരുമാനത്തില്‍ തെറ്റിദ്ധാരണ സംഭവിച്ചുവെന്നും, വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അറിയിച്ചു. ഗൂഗിളിന്റെ വെബ് & ആപ്പ് ആക്ടിവിറ്റി ക്രമീകരണങ്ങള്‍ മറികടന്നുള്ള ഡാറ്റ ശേഖരണമാണ് പ്രധാനമായും ചോദ്യം ചെയ്യപ്പെട്ടത്. ഉപയോക്താക്കളുടെ മൊബൈല്‍ ആപ്പ് ആക്ടിവിറ്റികള്‍ നിരീക്ഷിച്ചുവെന്നും ഈ വിവരങ്ങള്‍ വ്യാപാരലാഭത്തിന് ഉപയോഗിച്ചുവെന്നുമാണ് പരാതിക്കാരുടെ വാദം.