
ന്യൂഡല്‍ഹി: ആഗോള വിപണിയെ തകിടം മറിച്ച് പശ്ചിമേഷ്യയിലെ യുദ്ധഭീതി. തെഹ്‌റാനില്‍ ആക്രമണം നടത്തിയ ഇസ്രായേലിനെതിരേ ഇറാന്‍ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ വിപണിയില്‍ സാധനങ്ങള്‍ക്ക് വില കയറാന്‍ തുടങ്ങി. ഇന്ധനവില പതിനാല് ശതമാനം വര്‍ധിച്ചുവെന്നാണ് വിവരം. ഇതോടെ എണ്ണവില കുതിച്ചുയരും.
സ്വര്‍ണവിവണിയിലും വലിയ തരത്തിലുള്ള ചാഞ്ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. സ്വര്‍ണവിലയില്‍ ഇന്ന് വലിയ വര്‍ധന രേഖപ്പെടുത്തി. യുദ്ധമുണ്ടാകുമ്പോള്‍ സ്‌റ്റോക്ക് മാര്‍ക്കറ്റിലുണ്ടാകുന്ന മാറ്റങ്ങള്‍ സുരക്ഷിത നിക്ഷേപം എന്ന നിലക്ക് സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ആളുകളെ പ്രേരിപ്പിക്കും. ഇതാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. ഇതൊരു വലിയ യുദ്ധത്തിലേക്കു പോകുകയാണെങ്കില്‍ ഒരു പക്ഷേ അത് സാമ്പത്തിക വിപണിയെ ആകെ ബാധിക്കും എന്നാണ് വിദഗ്ദരുടെ അഭിപ്രായം.