പിതാവും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Update: 2025-10-25 11:27 GMT

കാഞ്ഞിരപ്പള്ളി: കോട്ടയത്ത് കാഞ്ഞിരപ്പള്ളിയില്‍ പിതാവും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. മാക്കല്‍ തങ്കച്ചന്‍ (63), മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്.

വീട്ടിലെ രണ്ടു മുറികളിലായിരുന്നു ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. അയല്‍വാസികളാണ് ആദ്യം സംഭവം അറിഞ്ഞത്. ഉടന്‍തന്നെ വിവരം പോലിസില്‍ അറിയിക്കുകയും തുടര്‍ന്ന് പൊന്‍കുന്നം പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ ദുരൂഹതകളില്ലെന്നാണ് പോലിസിന്റെ പ്രാഥമിക വിലയിരുത്തല്‍. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Tags: