സേലം: ഗംഗാവലിക്കടുത്ത് വീടിന് തീപിടിച്ച് അച്ഛനും മകനും മരിച്ചു. നടുവലൂര്‍ ഗ്രാമത്തിലെ കര്‍ഷകനായ രാമസ്വാമി(47), മകന്‍ പ്രതീഷ്(11) എന്നിവരാണ് മരിച്ചത്.
വീട്ടിലുണ്ടായ ചിതലിനെ നശിപ്പിക്കുന്നതിനായി പെട്രോള്‍ ഒഴിക്കുകയും ഇത് പെട്ടെന്ന് ആളിപ്പടര്‍ന്ന് ഇരുവര്‍ക്കും പൊള്ളലേല്‍ക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ ആത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് സേലം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഗംഗവല്ലി പോലിസ് കേസെടുത്തു.