പാലക്കാട്: മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊന്നു. കൊടുന്തരപ്പുള്ളി സ്വദേശി സിജിലിനെയാണ് അച്ഛന്‍ ശിവന്‍ വെട്ടിക്കൊലപ്പെടുത്തിയത്. കാപ്പ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് കൊലപ്പെട്ട സിജില്‍. തിങ്കളാഴ്ച രാത്രി 8.30 ഓടെ അച്ഛനുമായി വാക്കേറ്റമുണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഘര്‍ഷത്തിനൊടുവില്‍ അച്ഛന്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പ്രതി ശിവന്‍ ഒളിവിലാണ്.