മദ്യപിച്ച് വീട്ടിലെത്തിയ മകന്റെ മര്‍ദ്ദനത്തില്‍ അച്ഛന്‍ മരിച്ചു

Update: 2025-09-02 12:21 GMT

തിരുവനന്തപുരം: മദ്യലഹരിയില്‍ മകന്റെ മര്‍ദ്ദനത്തില്‍ അച്ഛന്‍ മരിച്ചു. കുറ്റിച്ചല്‍ ചപ്പാത്ത് വഞ്ചിക്കുഴിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. വഞ്ചിക്കുഴി മാര്‍ത്തോമാ പള്ളിക്കു സമീപം താമസിക്കുന്ന രവീന്ദ്രനാണ് മകന്റെ മര്‍ദ്ദനത്തില്‍ മരിച്ചത്. മകന്‍ നിഷാദ് നെയ്യാര്‍ ഡാം പൊലീസ് കസ്റ്റഡിയിലാണ്. കുടുംബ വഴക്കാണ് കൊലപാതകത്തിനു കാരണമെന്ന് പോലിസ്. ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം.

രാത്രി മദ്യപിച്ച് വീട്ടിലെത്തിയ നിഷാദ് ഭാര്യയോടും അമ്മയോടും വഴക്കിട്ടു. വഴക്ക് പരിഹരിക്കാനെത്തിയ രവീന്ദ്രന്റെ നെഞ്ചില്‍ നിഷാദ് ചവിട്ടി വീഴ്ത്തി, ഇതിനു പിന്നാലെ വീട്ടുകാര്‍ പോലിസിനെ വിളിച്ചു വരുത്തി. പോലിസെത്തി നിഷാദിനെ കസ്റ്റഡിയിലെടുത്തു.

ആക്രമണത്തില്‍ ഗുരുതരാവസ്ഥയിലായ രവീന്ദ്രനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും 12 മണിയോടെ മരിച്ചു. നിഷാദിനെതിരെ കൊലക്കുറ്റം ചുമത്താനാണ് പോലിസിന്റെ തീരുമാനം. സംഭവത്തില്‍ നെയ്യാര്‍ ഡാം പോലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: